Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് ചടങ്ങും
31/07/2018

വൈക്കം: സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. ഇതുപത്തിനാലു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ ബോട്ട്‌ലാസ്‌കര്‍ ജി.രമേശന് സംഘടനയുടെ പേരില്‍ ഷീല്‍ഡും പൊന്നാടയും നല്‍കി ആദരിച്ചു. കുട്ടനാട് പ്രളയക്കെടുതിയില്‍ സ്തുതര്‍ഹമായ സേവനം അനുഷ്ഠിച്ച ജലഗതാഗതവകുപ്പ് ജീവനക്കാര്‍ക്ക് യോഗം അനുമോദനങ്ങള്‍ രേഖപ്പെടുത്തി. യോഗത്തില്‍ ആര്‍.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മറ്റി അംഗം ആര്‍.സുരേഷ്, ജില്ലാ കമ്മറ്റിയംഗം എന്‍.കെ രതീഷ്‌കുമാര്‍, എസ്.നാരായണന്‍, റ്റി.എസ് സുരേഷ് ബാബു, എസ്.ഡി സാജന്‍ എന്നിവര്‍ സംസാരിച്ചു. അനു പി.പി കൃതജ്ഞതയറിച്ചു.