ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്കി.
31/07/2018
താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന് വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന്റെ വാര്‍ഷിക പൊതുയോഗം വിവിധ ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്കി. എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.ആര് ഇന്ദിരാമണി വരവ് ചെലവ് കണക്കും 2018-19 ലേക്ക് ക്ഷേമ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. സ്വയം തൊഴില്‍ പദ്ധതി, ചികില്‍സാ സഹായം, മംഗല്യ സഹായം, ട്രെയിനിംഗ് പ്രോഗ്രാം, പ്രവര്‍ത്തന സമ്മേളനം, ആദ്ധ്യാത്മിക പ്രവര്‍ത്തനം, ഓണാഘോഷം, തിരുവാതിര ആഘോഷം, വനിതാ ദിനാചരണം എന്നിവയാണ് പദ്ധതികള്‍. യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു, സെക്രട്ടറി കെ.വി.വേണുഗോപാല്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, ദേവി പാര്‍വ്വതി, കെ.കെ ബേബി, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.