കുടുംബമേളയും വാര്‍ഷിക പൊതുയോഗവും
31/07/2018
കിഴക്കുംചേരി തെക്കേമുറി എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബമേളയും വാര്‍ഷിക പൊതുയോഗവും യൂണിയന് പ്രസിഡന്റ് ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കിഴക്കുംചേരി തെക്കേമുറി 1603 -ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബമേളയും വാര്‍ഷിക പൊതുയോഗവും താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര്.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം നാരായണന് നായര്‍, പ്രമോദ് ചന്ദ്രന്, പി.കണ്ണന്, കെ.രാധാകൃഷ്ണന്, ബി.രാജ് മോഹന്‍, ആര്.പത്മകുമാര്‍, ദേവി പാര്‍വതി, അഡ്വ. എ.ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിലെ മാതൃകാ ദമ്പതികളെ യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍ ആദരിച്ചു.