Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
04/02/2016

കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കോട്ടയം യൂത്ത് ഡവലപ്പമെന്റ് സൊസൈററി, യുവജനക്ഷേമ ബോര്‍ഡ് യുവജകേന്ദ്രം തലയോലപ്പറമ്പ്, തുടര്‍ വിദ്യാകേന്ദ്രം വടയാര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ യുവജന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം സി.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.അജിത്ത് എം.എല്‍.എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.ഷനില്‍ സ്വാഗതം ആശംസിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേററര്‍ ജോമോന്‍.ജെ.കുളങ്ങര ആമുഖ പ്രഭാഷണം നടത്തി. പി.പി ദിവാകരന്‍, സുശീല ഗോപാലന്‍, കുമാരി ലാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേററര്‍ ബിനു ചന്ദ്രന്‍ കൃതജ്ഞത പറഞ്ഞു.