Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി.
30/07/2018
കുഡുംബി സേവാ സംഘം വൈക്കം താലൂക്ക് യുണിയന്‍ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്‌രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുഡുംബി സേവാ സംഘം വൈക്കം താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടത്തി. സാമ്പത്തികമായും, സാമൂഹ്യമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് കുഡുംബി സമുദായമെന്നും, കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്തുള്ള വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ കുഡുംബി സമുദായത്തിനു കഴിഞ്ഞില്ലെങ്കില്‍ ഇന്നത്തേതിനേക്കാള്‍ ഏറെ പിന്നോക്കം പോകുമെന്ന വസ്തുത സമുദായംഗങ്ങള്‍ മനസ്സിലാക്കണമെന്ന് കുഡുംബി സേവാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് രാമചന്ദ്രന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് ഇ.എം രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ സെക്രട്ടറി എം.എന്‍ സതീഷന്‍ മുഖ്യപ്രഭാഷണം നടത്തി. ജി.സുരേന്ദ്രന്‍, എം.കെ വിനയന്‍, ലീലാ ഗോപാലന്‍, ഗീത വിജയന്‍, കെ.ജി സുരേഷ്, സരോജിനി രാമകൃഷ്ണന്‍, ഇ.ആര്‍ രാജു, രാജേന്ദ്രന്‍ ചെമ്മനാകരി, കെ.ഡി മോഹനന്‍, പി.എസ് രാമചന്ദ്രന്‍, ജി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.