Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് ഈവനിംഗും കുടുംബസംഗമവും
30/07/2018
ടൗണ്‍ നോര്‍ത്ത് 1184 -ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തില്‍ നടത്തിയ മെറിറ്റ് ഈവനിംഗും കുടുംബസംഗമവും ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ നോര്‍ത്ത് 1184 -ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ മെറിറ്റ് ഈവനിംഗും കുടുംബസംഗമവും നടത്തി. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ സംഘാടകരായ സി.സുരേഷ് കുമാര്‍, വൈ. ബിന്ദു, പ്രിയാ ഭാസ്‌ക്കര്‍, എം.ബാബുരാജ്, എന്നിവരെയും പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷീലാ കലേശനേയും കളക്ടര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് മികച്ച വിജയം നേടിയ 40 വിദ്യാര്‍ത്ഥികള്‍ക്ക് ് അവാര്‍ഡുകള്‍ നല്‍കി. ശാഖാ സെക്രട്ടറി കെ.ഡി ഉണ്ണി, ബിജു വി കണ്ണേഴന്‍, എന്‍.കെ ശശിധരന്‍, അശോകന്‍, എന്‍.ചന്ദ്രബാബു, ഷിബു രാഘവന്‍, ഇ.എന്‍ ഷാജിമോന്‍, ടി.ശ്രീനി, ടി. എം.മഹേഷ്, നീലാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.