Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ എക്‌സ്റ്റെന്‍ഷന്‍ കൗണ്ടര്‍ വഴി വിതരണം ചെയ്യണം
28/07/2018
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.റ്റി പൊന്നന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രൈവറ്റ്് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബാങ്കിന്റെ എക്‌സ്റ്റെന്‍ഷന്‍ കൗണ്ടര്‍ വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കിഴക്കേനടയിലുള്ള ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച് വഴി 193 പേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഈ സ്ഥലത്ത് എത്തി പെന്‍ഷന്‍ വാങ്ങാന്‍ പ്രായാധിക്യം മൂലം വിഷമിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്. യാത്രാ സൗകര്യവും എളുപ്പയാത്രയും കിട്ടുന്ന പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപത്തുള്ള എക്‌സ്റ്റെന്‍ഷന്‍ കൗണ്ടര്‍ വഴി വിതരണം ചെയ്യാന്‍ നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.റ്റി പൊന്നന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ആര്‍ ശിവദാസ്, ടി.വി പത്മനാഭന്‍, എ.കെ പീതാംബരന്‍, റ്റി.എന്‍.ജോഷി, എ.വി ഓമനക്കുട്ടന്‍, എ.കെ ഭാസ്‌കരന്‍, എന്‍.ശിശുപാലന്‍, റ്റി.കെ പൊന്നപ്പന്‍, കെ.രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.