Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിരസഹായങ്ങള്‍ ലഭ്യമാക്കണം.
28/07/2018

വൈക്കം: കാലവര്‍ഷക്കെടുതിയില്‍ കര്‍ഷര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ഭൗതികസാഹചര്യങ്ങള്‍ കൃഷിക്കനുയോജ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷക കോണ്‍ഗ്രസ് വൈക്കം നിയോജകമണ്ഡലം കമ്മറ്റി വൈക്കം തഹസീല്‍ദാര്‍ക്ക് നിവേദനം നല്‍കി. നിവേദന സംഘത്തില്‍ പ്രസിഡന്റ് ഷൈന്‍ പ്രകാശ്, അഡ്വ. പി.ഐ ജയകുമാര്‍, റ്റി.വി രാജീവന്‍, റോയി, റജിമോന്‍, കെ.എസ് അനില്‍കുമാര്‍, വര്‍ഗ്ഗീസ്, കെ.കെ രാജു, ജിനദേവന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

വൈക്കം: വെള്ളപ്പൊക്കം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജില്ലയിലെ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് സി.ഐ.ടിയൂ ജില്ലാ സെക്രട്ടറി കെ.കെ രമേശനും ജില്ലാ പ്രസിഡന്റ് പി.വി പുഷ്‌ക്കരനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വൈക്കം: ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് അടിയന്തിര സഹായം എത്തിക്കുകയും കാര്‍ഷിക മേഖലയിലെ നഷ്ടം വിലയിരുന്നതിന് റവന്യൂ-കൃഷിവകുപ്പുകളുടെ ഉന്നതാധികാരികള്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും സി.പി.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

വൈക്കം: വെള്ളപ്പൊക്കം മൂലം വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കും അടിയന്തിരധനസഹായും മറ്റെല്ലാ ആനുകൂല്യങ്ങളും അനുവദിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ആര്‍ മോഹന്‍ദാസ് ആവശ്യപ്പെട്ടു. കാര്‍ഷികമേഖല ആകെ തകര്‍ന്നിരിക്കുന്നതിനാല്‍ എല്ലാ വിഭാഗം കര്‍ഷകരും സഹകരണ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള 200000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.