Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴവായിക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി.
04/02/2016
പുഴവായിക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരി കൊടിയേററുന്നു.

പുഴവായിക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്‍ മോനാട്ട് ഇല്ലത്ത് ബ്രഹ്മശ്രീ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേററ്. അഞ്ചിന് രാവിലെ 5.30ന് നിര്‍മാല്യം, 5.40ന് ഗണപതിഹോമം, ആറിന് ഹരിനാമകീര്‍ത്തനം, 10.30നും 11.30നും മദ്ധ്യേ ഉത്സവബലി ദര്‍ശനം, വൈകുന്നേരം അഞ്ചിന് നാരായണീയപാരായണം, 6.30ന് തിരുവാതിരകളി, ഏഴിന് ദീപാരാധന, അത്താഴപൂജ. ആറിന് രാവിലെ 5.30ന് നിര്‍മാല്യം, 5.40ന് ഗണപതിഹോമം, ആറിന് ഹരിനാമകീര്‍ത്തനം, 11ന് ഉച്ചപൂജ, വൈകുന്നേരം 5.30ന് നാരായണീയപാരായണം, 6.30ന് തിരുവാതിരകളി, ഏഴിന് ദീപാരാധന, അത്താഴപൂജ. ഏഴിന് രാവിലെ 5.30ന് നിര്‍മാല്യം, 5.40ന് ഗണപതിഹോമം, ആറിന് ഹരിനാമകീര്‍ത്തനം, 11ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് ഭജന്‍സ്. സമാപനദിനമായ എട്ടിന് രാവിലെ 5.30ന് നിര്‍മാല്യം, 5.40ന് ഗണപതിഹോമം, ആറിന് ഹരിനാമകീര്‍ത്തനം, 11ന് ഉച്ചപൂജ, 11.30ന് തിരുവോണസദ്യ, വൈകുന്നേരം അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, ആറിന് ഭാഗവതപാരായണം, രാത്രി എട്ടിന് ആറാട്ട് വരവ്, വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും.