Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷകള്‍ ക്ഷണിച്ചു.
28/07/2018

വൈക്കം: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടി എന്നിവരുടെ കീഴില്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലേക്കും ഹയര്‍ സെക്കന്റി കോഴ്‌സിലേക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 7-ാം ക്ലാസ് പാസ്സായവരും, ഹയര്‍ സെക്കന്ററി യോഗ്യതയ്ക്ക് 10-ാം ക്ലാസ് പാസ്സായവരും ആയിരിക്കണം. പത്താംതരം കോഴ്‌സിന് 1850 രൂപയും ഹയര്‍ സെക്കന്ററിക്ക് 2500 രൂപയുമാണ് ഫീസ്. എസ്.സി/എസ്.റ്റി/40 ശതമാനം അംഗവൈകല്യം ഉള്ളവര്‍ക്ക് ഫീസ് ഇളവ് ഉണ്ട്. എസ്.എസ്.എല്‍.സിക്ക് 17 വയസ് പൂര്‍ത്തിയായവര്‍ക്കും ഹയര്‍സെക്കന്ററിക്ക് 22 വയസ് പൂര്‍ത്തിയവര്‍ക്കും അപേക്ഷിക്കാം. തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ബി.പി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ വൈക്കം നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രവുമായി 9961028204, 7025175481 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.