Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ കാലിത്തീറ്റ വിതരണം
27/07/2018
മൃഗസംരക്ഷണ വകുപ്പ് വെള്ളപ്പൊക്ക കൊടുതി അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ സൗജന്യ കാലിത്തീറ്റ വിതരണം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന വെച്ചൂര്‍ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സൗജന്യ കാലിത്തീറ്റ വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെറ്റനറി ഓഫീസര്‍ സാജു ജോസഫ്, വെറ്റനറി സര്‍ജന്‍ ഡോ. ധന്യ എസ്.രാജന്‍, പഞ്ചായത്ത് മെമ്പര്‍ എസ്.മനോജ് കുമാര്‍, ക്ഷീര സംഘം പ്രസിഡന്റ് എം.വി ജനാര്‍ദ്ദനന്‍, കെ.എസ് ഷൈലകുമാര്‍, ബിന്ദു അജി, സതി മംഗളാനന്ദന്‍, സുന്ദരന്‍ അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.