വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു.
27/07/2018
ജോയിന്റ് കൗണ്‍സില്‍ ഓഫ്് സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക കെടുതിയനുഭവിക്കുന്നവര്ക്ക്്് നല്കിയ വസ്ത്രങ്ങളും പുതപ്പുകളും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ജോയിന്റ് കൗണ്‍സില്‍ ഓഫ്് സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്കില്‍ വെള്ളപ്പൊക്ക കെടുതിയനുഭവിക്കുന്ന പ്രദേശങ്ങളില്‍ വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് ജി.മോട്ടുലാല്‍, നന്മ പ്രസിഡന്റ് ജയചന്ദ്രന് കല്ലുങ്കല്‍, രഘുനാഥ്, എം.എം നജീം, ബെന്നി മോന്, എസ്.പി ഷിമോദ്, ടി.എം വിജയന്, കെ.പി. ദേവസ്യ, ടി.എം അശ്വതി, സതി മംഗളാനന്ദന്‍, അറയ്ക്കല്‍ സുന്ദരന്‍, രഹന യൂനസ്, എ.ഡി അജീഷ്, വി.ഡി മനോജ്, എം.കെ രതീഷ് കുമാര്‍, ആര്.സുരേഷ് എന്നിവര്‍ പങ്കെടുത്തു.