Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.
27/07/2018
വെള്ളപ്പൊക്ക കെടുതിയില്‍പ്പെട്ട ചെമ്പ് സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജര്‍ ഫാ.ആന്റണി പരവര ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്ക കെടുതിയനുഭവിക്കുന്ന ചെമ്പ് സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ 153 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളി, പി.ടി.എ, അദ്ധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കിയത്. കിറ്റ് വിതരണം മാനേജര്‍ ഫാ. ആന്റണി പരവര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയന്‍ കോലഞ്ചേരില്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ലിസമ്മ ജോസഫ്, സിസ്റ്റര്‍ അമല, ഷൈനി ലാലിച്ചന്‍, മേരി പോള്‍, പി.എ മാര്‍ഗരറ്റ്, വിദ്യ രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ വട്ടക്കാട്ട്, ജോയി ഇടമനപ്പള്ളി എന്നിവര്‍ പങ്കെടുത്തു.