Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
27/07/2018
വല്ലകം സെന്റ് മേരീസ് പള്ളിയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നല്‍കാനുള്ള ഭക്ഷണകിറ്റുകളുടെ വിതരണം വികാരി ഫാ.സെബാസ്റ്റ്യന്‍ മാടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപ്പൊക്കത്തിന്റെ ദുരിതം ബാധിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങായി സംഘടനകളും പ്രസ്ഥാനങ്ങളും, സമുദായ സംഘടനകളും എത്തി. ഉദയനാപുരം പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ദുരിതബാധിതര്‍ക്ക് വല്ലകം സെന്റ് മേരീസ് പള്ളിയില്‍ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ 300 കുടുംബങ്ങള്‍ക്ക് 10 കിലോ അരിയും പലവ്യഞ്ജനവും അടങ്ങുന്ന ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഓരോ പ്രദേശങ്ങളിലും വാഹനങ്ങളില്‍ എത്തി ദുരിതബാധിതര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു. പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് ചെയര്‍മാന്‍ ജോസ് സൂര്യപ്പള്ളി, ട്രസ്റ്റിമാരായ ജോയി വെളുത്തേടത്ത്, സാജു പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.