Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മറവന്‍തുരുത്ത് യൂണിററ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
04/02/2016

പെന്‍ഷന്‍ പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഉടന്‍ ഉത്തരവിറക്കണമെന്ന് കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മറവന്‍തുരുത്ത് യൂണിററ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം എന്‍.ഐ.എം യു.പി സ്‌ക്കൂളില്‍ നടന്ന യോഗത്തില്‍ യൂണിററ് പ്രസിഡന്റ് സി.വി ഡാങ്കേ അധ്യക്ഷത വഹിച്ചു. യൂണിററ് അംഗമായ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.കറുത്തകുഞ്ഞിനെ പൊന്നടയണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ടി.കെ ഗോപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിററി അംഗം സി.കെ രാമാനുജന്‍, ബ്ലോക്ക് സെക്രട്ടറി കെ.സി കുമാരന്‍, വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍, യൂണിററ് സെക്രട്ടറി പി.എ അബ്ദുല്‍ അസീസ്, ട്രഷറര്‍ അബ്ദുല്‍ ഹബീബ്, കെ.പി ജോണ്‍, ജി.രാധാകൃഷ്ണന്‍, ബീബി ഫാത്തിമ, പി.ടി ശ്രീധരന്‍, കെ.എന്‍ പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.