എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സമ്മേളനം 29ന്
26/07/2018
വൈക്കം: എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സമ്മേളനം 29ന് എ.ഐ.ടി.യൂ.സി യൂണിയന് ഹാളില്‍ നടക്കും. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി എ.ജെ ജോയിസ് ഉദ്ഘാടനം ചെയ്യും. വൈക്കം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബൈരാ കൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ജോ.സെക്രട്ടറി അനന്ദു ടി.എസ് സ്വാഗതമാശംസിക്കും. സെക്രട്ടറി അശ്വിന് വേണുഗോപാല്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. ജില്ലാ കമ്മറ്റി പ്രസിഡന്റ് എസ്.ഷാജോ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.ഡി ബാബുരാജ്, അസി.സെക്രട്ടറി കെ.അജിത്ത്, സി.കെ ആശ എം.എല്‍.എ, വി.കെ അനില്‍കുമാര്‍, അനൂപ എം ദാസ്, അഡ്വ. കെ.പ്രസന്നന്, അഡ്വ. എം.ജി രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിക്കും.