Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറു മാസത്തിനകം വൈക്കത്തെ മാലിന്യമില്ലാത്ത നഗരമായി പ്രഖ്യാപിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി ശശിധരന്‍
26/07/2018

വൈക്കം: 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി ജനങ്ങളുടെ സഹകരണത്തോടെ ആറു മാസത്തിനകം വൈക്കത്തെ മാലിന്യമില്ലാത്ത നഗരമായി പ്രഖ്യാപിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി ശശിധരന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 26 വാര്‍ഡുകളിലും പ്രത്യേക വാര്‍ഡുസഭകള്‍ ചേരും. ഹരിത സേന രൂപീകരിച്ച് വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണ പ്ലാന്റിലെത്തിച്ച് എം.ആര്‍.എഫ് യൂണിറ്റില്‍ തരംതിരിച്ച് സൂക്ഷിക്കും. ഇവ പിന്നീട് ഷെഡ്ഡിങ് യൂണിറ്റില്‍ സംസ്‌കരിക്കും. മാലിന്യ സംസ്‌കരണത്തിന്റെ പ്രചരണാര്‍ത്ഥം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ബോര്‍ഡുകളും, പോസ്റ്ററുകളും സ്ഥാപിക്കും, ലഘുലേഖ വീടുകളിലെത്തിക്കും. വ്യാപാരി വ്യവസായികളുടേയും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റേയും റസിഡന്‍സ് അസോസിയേഷനുകളുടേയും സഹായത്തോടെ മാലിന്യമില്ലാത്ത നാടാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തും. നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്‌ക്കരണ പ്ലാന്റിലെത്തിക്കും. ഇവിടെ സ്ഥാപിച്ചിട്ടുള്ള തുമ്പൂര്‍മുഴി യൂണിറ്റില്‍ നിക്ഷേപിക്കും. ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ജൈവ വളമാക്കി കര്‍ഷകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ാരായ എസ്.ഹരിദാസന്‍ നായര്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി.വി സത്യന്‍, അഡ്വ. അംബരീഷ് ജി.വാസു, എ.സി മണിയമ്മ, എസ്.ഇന്ദിരാദേവി, എം.ടി അനില്‍കുമാര്‍, ഡി.രഞ്ജിത്കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, ഷിബി സന്തോഷ്, സിന്ധു സജീവന്‍, മുന്‍സിപ്പല്‍ സെക്രട്ടറി രമ്യാ ക്യഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.