Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തിര ദുരിതാശ്വാസം എത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍
26/07/2018

വൈക്കം: കനത്ത മഴയും വെള്ളപൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അടിയന്തിര ദുരിതാശ്വാസം എത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ഷീര സംഘം ജീവനക്കാരുടെ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മനുഷ്യരേക്കാള്‍ അധികം ദുരിതം അനുഭവിച്ചത് കന്നുകാലികളാണ്. മഴക്ക് കുറവുണ്ടായെങ്കിലും ക്ഷീരകര്‍ഷകര്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന താലൂക്കിലെ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും അടിയന്തിര ആശ്വാസം എത്തിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.സി.ഇ.സി നേതാക്കളായ എം.ജി ജയന്‍, ആര്‍.ബിജു, മനു സിദ്ധാര്‍ത്ഥന്‍, പി.എം സുന്ദരന്‍, കെ.എം വിനോഭായി. എന്നിവര്‍ പ്രസംഗിച്ചു.