Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ ആശ എം.എല്‍.എ അഭിനന്ദിച്ചു.
26/07/2018

വൈക്കം: മുണ്ടാറില്‍ വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ സമയോജിതമായ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സി.കെ ആശ എം.എല്‍.എ അഭിനന്ദിച്ചു. അപകടത്തില്‍പെട്ട അഞ്ചു മാധ്യമപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ മരണപ്പെട്ടത് ദുഃഖകരമാണ്.സമീപവാസികളായ നാട്ടുകാരും, ദുരന്തം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ്, റവന്യു ജീവനക്കാരും, പോലീസ് സേനാംഗങ്ങളും അഭിനന്ദനാര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പ്രതികൂല കാലാവസ്ഥയില്‍ അപകടം പതിയിരിക്കുന്ന പുഴയില്‍ രണ്ടു ദിവസം തുടര്‍ച്ചയായി നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെ മൃതശരീരം കണ്ടെത്താന്‍ സാധിച്ചത്. അപകടത്തില്‍നിന്നും രക്ഷപെട്ട മൂന്നുപേരെ ആശുപത്രിയില്‍ എത്തിക്കുന്നതിലും തുടര്‍ന്നു നടത്തിയ അശ്രാന്തമായ തിരച്ചിലിലും പങ്കെടുത്ത എല്ലാവരെയും എം.എല്‍.എ അഭിനന്ദിച്ചു. മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം എത്തിക്കുന്നതിന് അടിയന്തിര ഇടപെടലുകള്‍ നടത്തുമെന്നും സി.കെ ആശ അറിയിച്ചു.