Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥാനാരോഹണവും വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും
26/07/2018

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് സിരീഷ് കേശവന്‍ നിര്‍വഹിച്ചു. ജില്ലാ പ്രൊജക്ടായ സ്‌നേഹവീട് പദ്ധയില്‍പെടുത്തി തലയോലപ്പറമ്പ് കാക്കനാട്ട് വീട്ടില്‍ പുഷ്പ ശശീന്ദ്രന്റെ വീടിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള സമ്മതപത്രവും ചടങ്ങില്‍ കൈമാറി. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് സോമന്‍ നല്‍കി. യോഗത്തില്‍ അസി. ഗവര്‍ണര്‍ സുരേഷ് സി.കാട്ടുമന, പിന്നണി ഗായിക കെ.എസ് മനീഷ, ഗംഗാധരന്‍ നായര്‍, പി.എസ് ഷിജോ, ലാലു ജോസഫ്, ഗിരീഷ് കുമാര്‍, സവിത സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.