Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെസിഡന്റസ് അസോസിയേഷന്‍ രൂപീകരിച്ചു
25/07/2018
തെക്കേനട പ്രണവം റെസിഡന്റ്‌സ് അസോസിയേഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട പുതുശ്ശേരി പ്രണവം റെസിഡന്റസ്് അസോസിയേഷന്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊച്ചുപുതുശ്ശേരി ദക്ഷിണാമൂര്‍ത്തി കലാക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് വി.കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ഡി.മഞ്ചേഷ്, ഡി.രഞ്ജിത്ത് കുമാര്‍, എന്‍.അനില്‍ ബിശ്വാസ്, അഡ്വ. വി.സമ്പത്ത് കുമാര്‍, ശ്രീദേവി അനിരുദ്ധന്‍, പി.ശിവരാമന്‍ നായര്‍, എം.റ്റി അനില്‍ കുമാര്‍, ആര്‍.രാജേഷ്, അംബരീഷ് ജി വാസു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മികച്ച പ്രതിഭകളെ ആദരിച്ചു.