Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണവും സമാധാനപരവുമായിരുന്നു
04/02/2016
എല്‍.ഡി.എഫ് ഹര്‍ത്താലിനെ തുടര്‍ന്ന് നിശ്ചലമായ വൈക്കം സ്വകാര്യ ബസ് സ്റ്റാന്റ്

എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വൈക്കത്ത് പൂര്‍ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. ബോട്ട്‌ജെട്ടിയുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. ആവശ്യക്കാര്‍ വള്ളത്തിലാണ് തവണക്കടവിലെത്തിയത്. കെ.എസ്.ആര്‍.ടി.സി ഭാഗികമായി സര്‍വീസ് നടത്തി. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. തലയോലപ്പറമ്പ്, വെള്ളൂര്‍, മറവന്‍തുരുത്ത്, ചെമ്പ്, വെച്ചൂര്‍, തലയാഴം, ഉദയനാപുരം, ടി.വി പുരം പഞ്ചായത്തുകളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഗ്രാമീണ മേഖലകളില്‍ ചില കടകള്‍ തുറന്നെങ്കിലും കച്ചവടം തീരെ കുറവായിരുന്നതിനാല്‍ ഉച്ചയോടെ പലരും കടകള്‍ പൂട്ടി. വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറി, കൊച്ചിന്‍ സിമന്റ്‌സ് എന്നിവയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എറണാകുളം ഭാഗത്ത് ജോലി നോക്കുന്നവര്‍ ഇരുചക്ര വാഹനങ്ങളില്‍ പിറവം റോഡിലെത്തി. താലൂക്ക് ആശുപത്രിയില്‍ തിരക്ക് കുറവായിരുന്നു. ഒട്ടുമിക്ക പൊതുമേഖലാ ബാങ്കുകളും അടഞ്ഞുകിടന്നു.