Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂളിനുമുന്നില്‍ വന്‍മരം കടപുഴകി വീണു.
25/07/2018
വൈക്കം വാര്‍വിന്‍ സ്‌കൂളിനുമുന്നില്‍ കടപുഴകിവീണ തണല്‍ മരം ഫയര്‍ ഫോഴ്‌സ് വെട്ടിനീക്കുന്നു.

വൈക്കം: സ്‌കൂളിനുമുന്നില്‍ വന്‍മരം കടപുഴകി വീണു. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള വാര്‍വിന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റൈ കവാടത്തിനുമുന്നില്‍ നില്‍ക്കുന്ന തണല്‍ മരമാണ് ഇന്നലെ രാവിലെ 8.15ന് നിലംപൊത്തിയത്. സ്‌കൂള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയെങ്കിലും അപകടത്തില്‍പെട്ടില്ല. ഈ സമയം സൈക്കിളിലെത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ചെറിയ വ്യത്യാസത്തിലാണ് പരുക്കേല്‍ക്കാതെ രക്ഷപെട്ടത്. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്‌കൂള്‍ പരിസരത്തു തടിച്ചുകൂടി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മരം വെട്ടിമാറ്റി.