Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുണഭോക്തൃ വിഹിതം വിതരണം ചെയ്തു
25/07/2018
തലയാഴം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്ര വിതരണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രവും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 58 ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡുവും വിതരണവും ചെയ്തു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുശീല കുമാരി, രജിമോന്‍, സന്ധ്യ അനീഷ്, അംഗങ്ങളായ പി.എസ് മുരളീധരന്‍, ഷിബു, ഇ.വി അജയകുമാര്‍, ജ്യോതി, ചിഞ്ചു, സുനീഷ്, ടാനിയ ഓമനക്കുട്ടന്‍, ബി.രഘു, പഞ്ചായത്ത് സെക്രട്ടറി കെ.സുരേഷ്‌കുമാര്‍, മേരി ബനീജ, മനോജ് ശങ്കര്‍, വിജയമ്മ എന്നിവര്‍ പ്രസംഗിച്ചു.