Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭഗവതിസേവയും രാമായണ പാരായണ മാസാചരണവും
25/07/2018
യോഗ ക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ നടത്തിയ ഭഗവതിസേവയും രാമായണ മാസാചരണവും രാജീവ് വി നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്നു.

വൈക്കം: യോഗ ക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ ഭഗവതിസേവയും രാമായണ പാരായണ മാസാചരണവും നടത്തി. യോഗ ക്ഷേമ ഉപസഭാ ഹാളില്‍ ഭഗവതിയുടെ വിഗ്രഹം അലങ്കരിച്ച് വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി.ഗണപതി ഹോമം, ഭഗവതി സേവ, അഖണ്ഡ പാരായണം, ലളിത സഹസ്രനാമ പൂജ, ഭജന, കീര്‍ത്തനാലാപനം എന്നിവ നടത്തി. മാളികപ്പുറം മുന്‍ മേല്‍ശാന്തി രാജീവ് വി നമ്പൂതിരി മുഖ്യകാര്‍മ്മികനായി. ഉപസഭാ പ്രസിഡന്റ് കണ്ണികുളത്ത് വാസുദേവന്‍ നമ്പൂതിരി, സെക്രട്ടറി അജിതന്‍ നമ്പൂതിരി, ഇടമന ദാമോദരന്‍ പോറ്റി, വടശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, പന്നിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരി, പറമ്പൂരില്ലത്ത് വാസുദേവന്‍ പോറ്റി, കൃഷ്ണകുമാരി അന്തര്‍ജനം, ഇന്ദിരാ ദേവി, ലീലാ അന്തര്‍ജനം, ശ്രീജാ അന്തര്‍ജനം, അനില, ജയ മധുസൂദനന്‍ പോറ്റി, സാവിത്രി അന്തര്‍ജനം എന്നിവര്‍ നേതൃത്വം നല്‍കി.