Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തി
25/07/2018
ജനനി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ നടപ്പാക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ശബരിമല മുന്‍ മേല്‍ശാന്തി ഇടമന എന്‍. ദാമോദരന്‍ പോറ്റി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനനി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷനിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതി ശബരിമല മുന്‍ മേല്‍ശാന്തി ഇടമന എന്‍.ദാമോദരന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. റസിഡന്റ് അസ്സോസിയേഷനില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ സംരംഭമാണിതെന്ന്് ജനനി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അസ്സോസിയേഷനിലെ മുതിര്‍ന്ന 14 അംഗങ്ങള്‍ക്കാണ് പ്രതിമാസം 500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നത്. അസ്സോസിയേഷനിലെ 86 കുടുംബങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ പ്രശാന്തി അദ്ധ്യക്ഷത വഹിച്ചു. വയോമിത്രം പദ്ധതി തലയോലപ്പറമ്പ് പള്ളി വികാരി ഫാ.ജോണ്‍ പുതുവ ഉദ്ഘാടനം ചെയ്തു. 86 വീടുകളെയും ബന്ധിപ്പിച്ചു കൊണ്ട് സ്ഥാപിച്ച സി.സി.ടി ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തലയോലപ്പറമ്പ് ഇമാം അബുദുള്‍ റഹിം മുസ്ലിയാര്‍ നിര്‍വഹിച്ചു. എ.വി അശോകന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ശ്രീകുമാരി യു നായര്‍, എം.അബു, ഷീലാ വേണുഗോപാല്‍, അജയകുമാര്‍ ശിവനന്ദനം, എ.ആര്‍ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.