Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ ഫണ്ട് കൈമാറി
25/07/2018
വെച്ചൂര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 1131-ാം നമ്പര്‍ എന്‍.എസ് എസ്. കരയോഗവും ശ്രീദുര്‍ഗ്ഗാ പുരുഷ സഹായ സംഘവും സമാഹരിച്ച തുകയുടെ ഏറ്റുവാങ്ങള്‍ യോഗം പഞ്ചായത്ത് പ്രസിഡന്റ്് പി.ശകുന്തള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം മൂലം വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗവും ശ്രീദുര്‍ഗ്ഗാ പുരുഷ സഹായ സംഘവും സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് വെച്ചൂര്‍ പഞ്ചായത്തിന് കൈമാറി. ഏറ്റുവാങ്ങല്‍ യോഗം പഞ്ചായത്ത് പ്രസിഡന്റ്് പി.ശകുന്തള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വെച്ചൂര്‍ കെ.വേലായുധന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. മനോജ് കുമാര്‍, ട്രഷറര്‍ ആശാലയം ചന്ദ്രശേഖരന്‍ നായര്‍, സ്വയം സഹായ സംഘം പ്രസിഡന്റ് ജഗദീഷ് തേവലപ്പറമ്പത്ത്, ഗിരീഷ് ആനന്ദമന്ദിരം, സച്ചിദാനന്ദന്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.