Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടിന്റെ കാര്‍ പോര്‍ച്ചില്‍ വാഹനങ്ങള്‍ കത്തി നശിച്ചു
24/07/2018
ടി.വി പുരം വൃന്ദാവനത്തില്‍ ശ്രീജിത്തിന്റെ കാര്‍ പോര്‍ച്ചില്‍ കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ കത്തി നശിച്ച നിലയില്‍

വൈക്കം: ടി.വി പുരം പഞ്ചായത്തില്‍ വീടിനോട് ചേര്‍ന്നുള്ള കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. 12-ാം വാര്‍ഡില്‍ വൃന്ദാവനത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ശ്രീജിത്തിന്റെ വീട്ടില്‍ പുലര്‍ച്ചേ 2.30 നാണ് സംഭവം. കാര്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവയാണ് അഗ്നിക്കിരയായത്. സംഭവ സമയത്ത് ശ്രീജിത്തും ഭാര്യ വിനീതയും രണ്ട് കുട്ടികളും അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. വീടിനു മുന്നില്‍ വലിയ അഗ്നിജ്വാലകളുയര്‍ന്ന് വാഹനങ്ങള്‍ കത്തിയമരുമ്പോഴും ഇവര്‍ സംഭവം അറിഞ്ഞിരുന്നില്ല. വലിയ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയാണ് വീട്ടുകാരെ വിളിച്ചുണര്‍ത്തിയത്. ചുറ്റുമതിലുള്ള പുരയിടത്തിന്റെ ഗേറ്റ് പൂട്ടിയിരുന്നതുകൊണ്ട് അയല്‍വാസികളായ വേണു, ലാലപ്പന്‍, ബെന്നി എന്നിവര്‍ മതില്‍ ചാടിയെത്തി വെള്ളം കോരി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വീട്ടുകാരെ വിളിച്ചുണര്‍ത്തി മോട്ടോര്‍ ഓണ്‍ ചെയ്ത് വെള്ളം പമ്പ് ചെയ്ത് തീയണച്ചെങ്കിലും വാഹനങ്ങളെല്ലാം അഗ്നിയില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. വീടിന്റെ മുന്‍ഭാഗത്ത ജനാലകള്‍ തകര്‍ന്നു. ചുമരുകള്‍ക്ക് വിള്ളലുണ്ടായി. കാര്‍ പോര്‍ച്ചിനും വലിയ നാശം സംഭവിച്ചു. അടുക്കള ഭാഗത്തേയ്ക്ക് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ദുരൂഹയുണ്ടെന്നും മൂന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഉടമ ശ്രീജിത്ത് പറഞ്ഞു. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും. വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.