Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗം തകര്‍ന്നടിഞ്ഞു.
24/07/2018
ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ മറവന്‍തുരുത്ത് മൂലയില്‍ ശ്രീദേവിയുടെ വീടിനുമുകളിലേക്ക് മരം വീണനിലയില്‍.

വൈക്കം: ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗം തകര്‍ന്നടിഞ്ഞു. മഴ മാറി ആശ്വാസം പരക്കുമ്പോഴാണ് ഭീതിവിതച്ച് കാറ്റ് എത്തിയത്. അഞ്ചിലധികം വീടുകള്‍ ഭാഗികമായി തകരുകയും അഞ്ഞൂറിലധികം ഫലവൃക്ഷങ്ങള്‍ നിലംപൊത്തുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ 7.30നാണ് കാറ്റ് സംഹാരതാണ്ഡവമാടിയത്. പഞ്ചായത്തിലെ രാധാനിവാസില്‍ സുരേഷ്‌കുമാര്‍, മനീഷയില്‍ പരമേശ്വരന്‍ നായര്‍, മൂലയില്‍ ശ്രീദേവി, വെണ്ണാപ്പള്ളില്‍ സുമേഷ്, രാധാനിവാസില്‍ മധു, നെടുമ്പള്ളില്‍ സുരേഷ്, മൂലയില്‍ പുത്തന്‍പുരയില്‍ രാജശേഖരന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കാറ്റ് നാശം വിതച്ചത്. മധുവിന്റെ വീട്ടിലെ പത്തിലധികം മരങ്ങള്‍ വീട്ടുമുറ്റത്തേക്കു കടപുഴകി. നിരവധി വീടുകളിലെ ഫലവൃക്ഷങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞുതൂങ്ങി കിടക്കുകയാണ്. ജാതി, വാഴ എന്നിവയെല്ലാം നിലംപൊത്തി.