Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാമത്സരങ്ങള്‍ സംഘടിപ്പിക്കും.
04/02/2016

ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ താലൂക്കിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ആറിന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍, കളറിംഗ്, ഉപന്യാസം, പ്രസംഗം, ക്വിസ് എന്നിവയില്‍ മത്സങ്ങള്‍ സംഘടിപ്പിക്കും. മത്സരപരിപാടികളുടെ ഉദ്ഘാടനം രാവിലെ 9.30ന് കെ.അജിത്ത് എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈററി സെക്രട്ടറി പി.ഐ മണി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്‍സിലര്‍മാരായ ഡി.രഞ്ജിത്കുമാര്‍, ആര്‍.സന്തോഷ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.അനില്‍രാജ്, അസി. സപ്ലൈ ഓഫീസര്‍ ബൈജു കെ.ബാലന്‍, ടോജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. മത്സരങ്ങള്‍ പത്ത് മണിക്ക് ആരംഭിക്കും. സമ്മാനദാനം വൈകുന്നേരം നടക്കും.