Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്രപരിശോധനാ ക്യാമ്പ് നടത്തി.
24/07/2018

വൈക്കം: താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ (ട്രാക്ക്), വൈക്കം ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം ജനറല്‍ ആശുപത്രി (ജില്ലാ അന്ധതാനിവാരണ അഥോറിട്ടി) യുടെ നേതൃത്വത്തില്‍ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ലയണ്‍സ് ക്ലബ് ഹാളില്‍ നടത്തിയ ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 106 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ തിമിരരോഗം കണ്ടെത്തിയ ആറുപേരെ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിന് റഫര്‍ ചെയ്തു. ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.അബു, പി.സോമന്‍പിള്ള, എ.ബാബു, രാജന്‍ കൊല്ലേരില്‍, അജയന്‍, പി.രഘുനാഥന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.