Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്പശാല നടത്തി.
23/07/2018
മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വനിത ശില്പശാല എ.ഐ.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.റ്റി.യു.സി സംസ്ഥാനതല ശില്പശാല വൈക്കത്ത് നടത്തി. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താനാണ് ശില്പശാല സംഘടിപ്പിച്ചത്. മത്സ്യമേഖലയില്‍ തൊഴില്‍ ചെയ്യുന്ന വനിതകളുടെ സാമ്പത്തിക പ്രശ്‌നം, ആരോഗ്യ പ്രശ്‌നങ്ങള്‍, കൂലി പ്രശ്‌നങ്ങള്‍, ലാന്‍ഡിംഗ് സെന്ററുകളിലും പീലിംഗ് ഷെഡുകളിലും, അടിസ്ഥാന സൗകര്യ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്കാനും ശില്പശാലയില്‍ തീരുമാനമുണ്ടായി. സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന ശില്പശാല എ.ഐ.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മിനി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് വി.കെ സന്തോഷ് കുമാര്‍, എലിബത്ത് അസീസ്സ്, ടി.രഘുവരന്‍, ഐശ്വര്യ രാജേഷ്, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, കെ.എസ് രത്‌നാകരന്‍, ലീനമ്മ ഉദയകുമാര്‍, ബേബി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.