Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.കരുണാകരന്‍ അനുസ്മരണവും മെറിറ്റ് ഈവനിംഗ് പരിപാടിയും
23/07/2018
കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ തലയാഴം മണ്ഡലം കമ്മിറ്റി നടത്തിയ മെറിറ്റ് ഈവനിംഗും കെ.കരുണാകരന്‍ അനുസ്മരണവും എ.ഐ.സി.സി മെമ്പര്‍ അഡ്വക്കറ്റ് ഡി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണവും മെറിറ്റ് ഈവനിംഗ് പരിപാടിയും എ.ഐ.സി.സി മെമ്പര്‍ അഡ്വക്കറ്റ് ഡി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റ്റി.എ മനോജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു മുഖ്യ പ്രഭാഷണം നടത്തി. വിവിധ വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്്് പുരസ്‌ക്കാരങ്ങളും ക്യാഷ്്് അവാര്‍ഡുകളും നല്കി. മത്സ്യകൃഷിയില്‍ ജില്ലയില്‍ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത പി.സി സേവ്യറിനെ ആദരിച്ചു. വി.വിബിമോന്‍, എം.ഗോപാലകൃഷ്ണന്‍, പി.ജെ സെബാസ്റ്റ്യന്‍, ജി.രാജീവ്, സാജന്‍ വെണ്‍പറമ്പില്‍, ജോസഫ്്് വടക്കേടത്ത്്, ബാബു തേവറാണി, സേവ്യര്‍ ചിറ്ററ, ഇ.വി. അജയകുമാര്‍, സാജന്‍ പള്ളിത്തറ, ഇ.എം വിശാല്‍ എന്നിവര്‍ പ്രസംഗിച്ചു.