Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക തൊഴിലാളികള്‍ പ്രക്ഷോഭത്തിനു തയ്യാറാകണം: പി.കെ കൃഷ്ണന്‍
23/07/2018
വൈക്കം താലൂക്ക് കര്‍ഷക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) വാര്‍ഷിക സമ്മേളനം ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്തു വിതരണം ചെയ്യാന്‍ കഴിയണമെങ്കില്‍ സര്‍ക്കാര്‍ 300 കോടി രൂപയെങ്കിലും ഗ്രാന്റായി നല്‍കണമെന്ന് ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍. വൈക്കം താലൂക്ക് കര്‍ഷക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യന്ത്രങ്ങളുടെ വരവോടുകൂടി പരമ്പരാഗതമായി തൊഴില്‍ ചെയ്തുകൊണ്ടിരുന്ന കര്‍ഷക തൊഴിലാളികള്‍ക്ക് ഉണ്ടായ തൊഴില്‍ നഷ്ടത്തിന് പരിഹാരം കാണുന്നതിനുവേണ്ടിയണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില്‍ വന്നത്. ഇതിനെല്ലാം വേണ്ടി കര്‍ഷകതൊഴിലാളി യൂണിയന്‍ നിരന്തരമായ സമരങ്ങളാണ് നടത്തിയത്. സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു ഉപാധിയും കൂടാതെ പെന്‍ഷനും കുടുംബപെന്‍ഷനും നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ നാടിനെയാകെ തീറ്റിപ്പോറ്റാന്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളികളുടെ പെന്‍ഷന് വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത് കടുത്ത അനീതിയാണ്. ഇതിന് മാറ്റം ഉണ്ടാകണമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകതൊഴിലാളികള്‍ തയ്യാറാകണമെന്നും പി.കെ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഉല്ലല യില്‍ നടന്ന യോഗത്തില്‍ കെ.ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.സുഗതന്‍, കണക്കു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി.എന്‍ രമേശന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, സി.കെ ആശ എം.എല്‍.എ, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്‌കരന്‍, പി.വി കുട്ടന്‍, എ.രത്‌നവല്ലി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ് പുഷ്‌കരന്‍ (പ്രസിഡന്റ്), പി.സുഗതന്‍ (ജനറല്‍ സെക്രട്ടറി), പി.വി കുട്ടന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 72 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.