Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.സി.സി യൂണിറ്റിന്റെയും നവീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം
23/07/2018
വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.സി.സി യൂണിറ്റിന്റെയും നവീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍മാനേജര്‍ ഫാ. പീറ്റര്‍ കോയിക്കര, കേണല്‍ അഗസ്റ്റിന്‍ തോമസ് എന്നിവരെ ആദരിച്ചു. എന്‍.സി.സി കേഡറ്റ് എന്റോള്‍മെന്റ് കേണല്‍ ഗോപികുമാര്‍ നിര്‍വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ഡി.ആര്‍.സി ടോണി ആന്റണി, പഞ്ചായത്ത് അംഗം സജീവന്‍, പി.ടി.എ പ്രസിഡന്റ് കുര്യാക്കോസ് ജോസ്, ബി.സാലി, ജോസ് കെ.പോള്‍, ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.