Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാററുപുഴയാറിനെ സംരക്ഷിക്കാനായി മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കണമെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എം തോമസ് ഐസക് എം.എല്‍.എ.
04/02/2016
മൂവാററുപുഴയാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ വൈക്കം കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ മുന്‍മന്ത്രി ഡോ. തോമസ് ഐസക് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മാലിന്യവാഹിനിയായ മൂവാററുപുഴയാറിനെ സംരക്ഷിക്കാനായി മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കണമെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി.എം തോമസ് ഐസക് എം.എല്‍.എ. മൂവാററുപുഴയാര്‍ സംരക്ഷണസമിതി വൈക്കത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനകീയ കൂട്ടായ്മയോടെ മാത്രമേ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. വിദഗ്ദ്ധരുടെ സഹായം ഇതിനായി തേടണം. ഇവരടക്കമുള്ളവരെ ഉള്‍പ്പെടുത്തി ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കേണ്ടതുമുണ്ട്. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കണം. പുഴയുടെ നവീകരണത്തിനായി ലോക ബാങ്കിന്റെ സഹായവും ലഭിക്കും. പുഴ കടന്ന് പോകുന്ന പഞ്ചായത്തുകളില്‍ പദ്ധതി രൂപീകരിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പുഴയിലെ മാലിന്യങ്ങള്‍ നീക്കി ജലം സംരക്ഷിക്കുവാന്‍ ശ്രമിക്കണം. മൂവാററുപുഴയാറില്‍ 2240 ദശലക്ഷം ക്യുമിക്ക് മീററര്‍ വെള്ളമാണ് ഉള്ളത്്. കുടിവെള്ള പദ്ധതിക്കും മററുമായി 2153 ദശലക്ഷം ക്യൂമിക്ക് മീററര്‍ വെള്ളം വേണ്ടിവരും. 873 യൂണീററ് വെള്ളം മിച്ചമുണ്ടെങ്കിലും വേനല്‍ കാലത്ത് ആവശ്യത്തിന് വെള്ളം പുഴയില്‍ ലഭിക്കാത്ത സ്ഥിതിയും ഉണ്ടാകാനിടയുണ്ട്്. ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രദേശം കഴിഞ്ഞാല്‍ വെള്ളം മലിനമാണ്. വേമ്പനാട്ട് കായലില്‍ നിന്നും ഉപ്പ് വെള്ളം കയറാതിരിക്കാനും നടപടി വേണം. ജലവും മണ്ണും സംരക്ഷിക്കാനായി പദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്. ജൈവ സസ്യങ്ങളെ നട്ടു വളര്‍ത്താന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന ഓടകള്‍ ഘട്ടംഘട്ടമായി അടക്കണമെന്നും തോമസ് ഐസക് പറഞ്ഞു. ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, മൂവാററുപുഴയാര്‍ സംരക്ഷണ സമിതി കണ്‍വീനര്‍ ഇ.എം കുഞ്ഞുമുഹമ്മദ്, അക്കരപ്പാടം ശശി, കെ.ഡി വിശ്വനാഥന്‍, പോള്‍സണ്‍ ജോസഫ്, ടി.വി മിത്രലാല്‍, എം.പി ജയപ്രകാശ്, എം.വൈ ജയകുമാരി, ലൂസമ്മ ജയിംസ്, ലൈല ജമാല്‍, ബി.ജി മോഹന്‍, കെ.ആര്‍ ചിത്രലേഖ, പി.വി ഹരിക്കുട്ടന്‍, സാബു പി.മണലൊടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കലാ മങ്ങാട്ട്, അഡ്വ: കെ കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.