Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വാങ്ങി വില്‍പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
23/07/2018
അഖില്‍.

വൈക്കം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉല്ലല ഓണംപള്ളി വീട്ടില്‍ അഖില്‍ (അപ്പു - 19)നെയാണ് പോലീസ് അതിവിദഗ്ധമായി ഉല്ലല ബസ് സ്റ്റോപ്പില്‍നിന്നും പിടികൂടുന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് ഇയാളെ പിടികൂടിയത്. ഇതിനുമുന്‍പ് കഞ്ചാവ് വില്‍പന നടത്തിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. വൈക്കത്തുനിന്ന് യുവാക്കള്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ വരെ എത്തിയത്. പോലീസിനുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വരുന്നത് കാറുകളിലാണെന്നു കരുതി വൈക്കത്തെ പോലീസ് കാവല്‍ നിന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് നില്‍ക്കുന്നതുകണ്ട് പരിഭ്രമിച്ച സ്‌കൂട്ടറിലെത്തിയ യുവാക്കളുടെ പരാക്രമമാണ് ഒടുവില്‍ അഖിലിന്റെ അറസ്റ്റില്‍ കലാശിച്ചത്. പോലീസിനെ കണ്ട് അഖിലിന്റെ പിന്നിലിരുന്നയാള്‍ ഇറങ്ങിയോടി. ചോദ്യം ചെയ്യലില്‍ സ്‌കൂട്ടറിലാണ് ശനിയാഴ്ച രാവിലെ എട്ടിന് ഡിണ്ടിഗലിലേക്ക് പോയതെന്ന് അഖിലിന്റെ പറച്ചില്‍ പോലീസിനെപ്പോലും അമ്പരിപ്പിച്ചു. എസ്.ഐ സി.ടി സഞ്ജയ്, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി, എം.എല്‍ വിജയപ്രസാദ്, സി.പി.ഒ എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.