Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ ജോസ് കെ.മാണി എം.പിയും സി.കെ ആശ എം.എല്‍.എയും സന്ദര്‍ശിച്ചു.
21/07/2018
തലയാഴം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ ജോസ് കെ.മാണി എം.പിയും സി.കെ ആശ എം.എല്‍.എയും സന്ദര്‍ശിക്കുന്നു.

വൈക്കം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം തലയാഴം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ ജോസ് കെ.മാണി എം.പിയും സി.കെ ആശ എം.എല്‍.എയും സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി എം.പിയും എം.എല്‍.എയും ചര്‍ച്ച നടത്തി. വെള്ളപ്പൊക്കം മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്്‌രാജ്, പോണ്‍സണ്‍ ജോസഫ്, മാധവന്‍കുട്ടി കറുകയില്‍, ബിജു പറപ്പള്ളില്‍, പി.എസ് മുരളീധരന്‍, റെജിമോന്‍, ഉഷാകുമാരി, സന്ധ്യ അനീഷ്, ജോസ് കാട്ടിപ്പറമ്പില്‍, ഷാജി എസ്തപ്പാന്‍, എന്‍.സോമന്‍, ഷാജി ഇല്ലിക്കല്‍, ജോമോന്‍ കൈതക്കാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.