Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ ക്യാമ്പുകളില്‍ അനര്‍ഹരായവര്‍ കടന്നു കൂടുന്നതായി ആക്ഷേപം
20/07/2018

വൈക്കം: കാലവര്‍ഷക്കെടുതിയുടെ ദുരിതങ്ങള്‍ക്കിടയില്‍ കൂനിന്‍മേല്‍കുരു പോലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അനര്‍ഹരായവര്‍ കടന്നു കൂടുന്നതായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതി ഉയരുന്നു. ചെമ്പ് പഞ്ചായത്തിലെ ഏനാദിയിലെ സ്‌കൂളില്‍ ഒരു സംഘം മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മദ്യപസംഘത്തെ പറഞ്ഞു വിടുകയായിരുന്നു. ക്യാമ്പിലുള്ള ചിലരുടെ ശാഠ്യങ്ങള്‍ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കുന്നതായാണ് വിവരം. വെള്ളൂര്‍ പഞ്ചായത്തിലെ ഒരു ക്യാമ്പില്‍ വനിതയായ വില്ലേജ് ഓഫീസര്‍ ഗ്യാസ് കുറ്റി തലയില്‍ വെച്ച് ചുമന്ന് കൊണ്ടു പോകേണ്ടി വന്നു. ക്യാമ്പില്‍ കൊണ്ടുവന്ന 'ജയ' അരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പാടില്ലെന്നു പറഞ്ഞു തിരിച്ചു കൊണ്ടു പോകേണ്ട സാഹചര്യവുമുണ്ടായി. വെള്ളൂര്‍ പഞ്ചായത്തിന്റെ പാലാംകടവിലെ ഒരു ക്യാമ്പില്‍ ഉപ്പുമാവിന് ഇഞ്ചി വേണമെന്ന ആവശ്യവും ഉദ്യോഗസ്ഥരെ വലച്ചു. ക്യാമ്പില്‍ കയറിക്കൂടിയ അനര്‍ഹരും കുറവല്ല. ക്യാമ്പില്‍ പേരൂ ചേര്‍ത്തു ആനുകൂല്യം പറ്റാനാണ് നീക്കം. ഇതിന് ചില പാര്‍ട്ടിക്കാര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.