Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യൂ.സി) വനിത ശില്പശാല 22ന് വൈക്കത്ത്
20/07/2018

വൈക്കം: കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യൂ.സി) വനിത ശില്പശാല 22ന് വൈക്കത്ത് നടത്തും. പീലിങ്ങ് ഷെഡുകളിലും സംസ്‌കരണശാലകളിലും മാര്‍ക്കറ്റുകളിലും ഉള്‍നാടന്‍ ജലാശയങ്ങളില്‍ വിവിധ തരത്തിലുള്ള മീന്‍പിടുത്തങ്ങളിലും അനുബന്ധ ജോലികളിലും ഏര്‍പ്പെട്ടിട്ടുള്ളവരാണ് മത്സ്യത്തൊഴിലാളി സ്ത്രീകള്‍. എന്നാല്‍ സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നിലാണിവര്‍. മത്സ്യത്തൊഴിലാളി എന്ന നിര്‍വചനത്തില്‍ നിന്നുപോലും ഇവരെ മാറ്റി നിര്‍ത്തുന്നതിനുള്ള നടപടികളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കുന്ന സ്ത്രീകളെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും ഈ രംഗത്ത് നേടിയെടുക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രക്ഷോഭസമരങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും വേണ്ടിയാണ് ശില്‍പ്പശാല ചേരുന്നത്. നാളെ രാവിലെ 10ന് സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേരുന്ന ശില്പശാല എ.ഐ.ടി.യൂ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് എക്‌സ് എം.പി അദ്ധ്യക്ഷത വഹിക്കും. വനിതാ സബ് കമ്മറ്റി കണ്‍വീനര്‍ എലിസബത്ത് അസീസ് റിപ്പോര്‍ട്ടവതരിപ്പിക്കും. മത്സ്യമേഖലയിലെ തൊഴില്‍ സാധ്യതകള്‍ സൂക്ഷ്മതല പദ്ധതികള്‍ എന്ന വിഷയത്തില്‍ തൃശ്ശൂര്‍ മത്സ്യതൊഴിലാളി ക്ഷേനിധി ബോര്‍ഡ് കമ്മീഷണര്‍ സി.ആര്‍ സത്യവതി ക്ലാസ്സെടുക്കും. സി.കെ ആശ എം.എല്‍.എ, എ.ഐ.ടി.യൂ.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, വര്‍ക്കിംഗ് കമ്മറ്റി അംഗം ടി.എന്‍ രമേശന്‍, സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സെക്രട്ടറി എം.ഡി ബാബുരാജ് എന്നിവര്‍ സംസാരിക്കും. ഭാവി പ്രവര്‍ത്തന പരിപാടി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.രഘുവരന്‍ അവതരിപ്പിക്കും. സ്വാഗതസംഘം സെക്രട്ടറി ഡി.ബാബു സ്വാഗതം ആശംസിക്കും. വനിത സബ് കമ്മറ്റി കോട്ടയം ജി