Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹം-കിസാന്‍സഭ വൈക്കം മണ്ഡലം കമ്മറ്റി
20/07/2018

വൈക്കം: വൈക്കം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നെല്‍കൃഷി മട വീണും വെള്ളം കവിഞ്ഞു കയറി നശിച്ചിട്ടും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തതും നഷ്ടം തിട്ടപ്പെടുത്താത്തതും പ്രതിഷേധാര്‍ഹമാണെന്നും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ നിന്നും പാടശേഖരത്തില്‍ എത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു ആവശ്യപ്പെട്ടു. കൂടാതെ കൃഷി നശിച്ച പാടശേഖരങ്ങള്‍ക്ക് അടുത്ത കൃഷി ഇറക്കുന്നതിനുള്ള വിത്തുകള്‍ സൗജന്യമായി ഉടന്‍ നല്‍കുകയും ഉണ്ടായ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.