സൗജന്യ പാല് വിതരണം തുടങ്ങി.
20/07/2018
വൈക്കം: നഗരസഭയിലെ പെരുഞ്ചില അംഗന്‍വാടി, മടിയത്തറ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ പാല് വിതരണം തുടങ്ങി. കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ഇടവട്ടം ജയകുമാര്‍, വൈക്കം ജയന്, ഷഡാനനന്‍ നായര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ സൗദാമിനി എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പുകള്‍ അവസാനിക്കുംവരെ പാല് വിതരണം നടത്താനാണ് കമ്മിറ്റിയുടെ തീരുമാനം.