Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ അരി വിതരണം നടത്തി.
19/07/2018
ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കിയ അരി ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് പഞ്ചായത്ത് പ്രതിനിധികള്‍ക്ക് കൈമാറുന്നു.

വൈക്കം: വെള്ളപ്പൊക്കം ബാധിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം ദേവസ്വം സൗജന്യ അരി വിതരണം നടത്തി. ഉല്ലല പി.എസ് ശ്രീനിവാസന്‍ മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ കഴിയുന്ന നാല് ക്യാമ്പുകളില്‍പ്പെട്ടവര്‍ക്കാണ് അരി നല്‍കിയത്.ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് അഞ്ച് ചാക്ക് അരി കൈമാറി. വൈസ് പ്രസിഡന്റ് രമേശ് പി.ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, ട്രഷറര്‍ കെ.വി പ്രകാശന്‍, കെ.എസ്. രാജു, കെ.എസ്.ബിജു, എന്‍.ശശീന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ്.പുഷ്‌കരന്‍, പി.എസ് മുരളീധരന്‍, റെജി മോന്‍ എന്നിവര്‍ പങ്കെടുത്തു.