Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത മഴയില്‍ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് കൈത്താങ്ങുമായി വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ്.
19/07/2018
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടന്ന ഭക്ഷ്യകിറ്റ് വിതരണം.

വൈക്കം: കനത്ത മഴയില്‍ വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് കൈത്താങ്ങുമായി വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ്. ഇന്നലെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. വല്ലകം സെന്റ് മേരീസ് സ്‌കൂള്‍, വല്ലകം ജീവനിലയം, കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ചെമ്മനാകരി സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലാണ് ഇവര്‍ കിറ്റുകള്‍ നല്‍കിയത്. പ്രസിഡന്റ് പി.ജി പ്രസാദ്, സെക്രട്ടറി എന്‍.കെ സെബാസ്റ്റ്യന്‍, അഡ്വ. കെ.പി റോയി, അനില്‍ തോമസ്, ജോബി കുര്യന്‍, നാരായണന്‍ നായര്‍, പി.ഐ സിറിയക്, അനില്‍ സചിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.