അവകാശ വിളംബര സത്യഗ്രഹം സംഘടിപ്പിക്കും.
18/07/2018
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ നാലുവരെ അവകാശ വിളംബര സത്യഗ്രഹം സംഘടിപ്പിക്കും. സമരത്തിന്റെ വിജയത്തിനായി 20ന് രാവിലെ 10ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന ജില്ലാ കണ്വന്ഷന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. യൂണിയന് ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്, ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, ടി.സി അശോകന്, പി.ആര് രജനി, മിനി മനോജ് എന്നിവര്‍ പ്രസംഗിക്കും.