വാര്‍ഡ് സഭ നടത്തി
18/07/2018
വൈക്കം: നഗരസഭ 18-ാം വാര്‍ഡിലെ വാര്‍ഡ് സഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന് ഉദ്ഘാടനം ചെയ്തു. ജി.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 2018-19 വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍, ജി.രഘുനാഥ്, കെ.വിജയന്, ശശികുമാര്‍, മായ എന്നിവര്‍ പ്രസംഗിച്ചു. മഴക്കാല രോഗനിവാരണ മെഡിക്കല്‍ ക്യാമ്പില്‍ ഹോമിയോ ഡോക്ടര്‍മാരായ ജിഷ മോഹന്‍, നിഷ എന്നിവര്‍ ക്ലാസ് നയിച്ചു. മരുന്നുവിതരണവും നടത്തി. കര്‍ഷകക്ഷേമ വകുപ്പ് നല്കിയ ഓണത്തിന് ഒരുമുറം പച്ചക്കറി വിത്തുകളും യോഗത്തില്‍ വിതരണം ചെയ്തു.