Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു.
18/07/2018

വൈക്കം: വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ച് വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. ആയുര്‍വേദ വിധിപ്രകാരവും കേരളീയ ആചാരപ്രകാരവും കര്‍ക്കിടക മാസത്തില്‍ ഔഷധക്കഞ്ഞി സേവയും വിധിപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളും മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാര്‍ സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍മാരായ പി.എന്‍ കിഷോര്‍കുമാര്‍, സിന്ധു സജീവ്, ബിജിനി പ്രകാശന്‍, ഡോ. അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.