Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും പുരസ്‌കാര വിതരണവും
18/07/2018
വെച്ചൂര്‍ - ഇടയാഴം 1131 -ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷികവും അവാര്‍ഡ് വിതരണവും കരയോഗം പ്രസിഡന്റ് വെച്ചൂര്‍ കെ.വേലായുധന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം 1131 -ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും കരയോഗം പ്രസിഡന്റ് വെച്ചൂര്‍ കെ.വേലായുധന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സോമന്‍ നായര്‍, ജഗദീഷ്, ജയകൃഷ്ണന്‍, ചന്ദ്രശേഖരന്‍ നായര്‍, ലീലാമണിയമ്മ, എന്‍.സി രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ ഗഗനാ ജീവന്‍, ഗായത്രി ഗംഗോത്രി, അര്‍ജുന്‍ മണിയില്‍, അര്‍ച്ചന ആശാലയം, അമല്‍നാഥ് നന്ദനം എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.