Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
13/07/2018
ചെമ്പ് മേഖലയില്‍ വിദേശ മദ്യഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സര്‍വ്വ കക്ഷിയോഗവും ആക്ഷന്‍ കമ്മിറ്റി രൂപീകരണവും ജില്ലാ പഞ്ചായത്തു മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് മേഖലയില്‍ വിദേശ മദ്യഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം സര്‍ക്കരിനോട് ആവശ്യപ്പെട്ടു. ചെമ്പ് മാര്‍ക്കറ്റിനു സമീപം മദ്യഷാപ്പ് സ്ഥാപിക്കുവാനുള്ള ബീവറേജസ്്് കോര്‍പ്പറേഷന്റെ നീക്കം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ചെമ്പ് -കുലശേഖരമംഗലം പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. വിദ്യാലയങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. യുവതലമുറയെ മദ്യത്തിനടിമയാക്കുന്ന നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ യോഗം തീരുമാനിച്ചു. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, കെ.ശെല്‍വരാജ്, കെ.കെ രമേശന്‍, ഡി.വിശ്വംഭരന്‍, കെ.എസ് വേണുഗോപാല്‍, കെ.എസ് രത്‌നാകരന്‍, എം.കെ ശീമോന്‍, പി.ജി ജയചന്ദ്രന്‍, ജി.അശോകന്‍, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവി പ്രവര്‍ത്തനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.