Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി
13/07/2018

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കി പരിഹരിക്കേണ്ട വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ഉപദേശകസമിതി പ്രസിഡന്റ് ഡി.സോമന്‍ കടവില്‍, സെക്രട്ടറി പി.എം സന്തോഷ്‌കുമാര്‍, കമ്മറ്റിയംഗങ്ങളായ സുനില്‍കുമാര്‍, റ്റി.ആര്‍ സുരേഷ്, എ.ജി ചിത്രന്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കി. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണം അനുവദിച്ചു ഭരണാനുമതി ലഭിച്ച പ്രാതല്‍പ്പുര (അഷ്ടമി പന്തല്‍) എസ്റ്റിമേറ്റ് പുനക്രമീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുക, വടക്കേനടയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ഡ്രൈനേജ് പ്രശ്‌നം പരിഹരിക്കുക, അയ്യപ്പ ഭക്തന്‍മാര്‍ക്ക് പ്രയോജനപ്പെടും വിധം ഡോര്‍മെട്രി സംവിധാനം ഏര്‍പ്പെടുത്തുക, ക്ഷേത്രമുറ്റത്തെ വെള്ളക്കെട്ട് പരിഹരിച്ച് ചരല്‍ വിരിക്കുക, ദേവസ്വം ഗസ്റ്റ് ഹൗസിന് ഫസ്റ്റ് ഫ്‌ളോര്‍ പണികഴിപ്പിച്ച് ഭക്തജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കുക, ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ശോചനീയമായ അവസ്ഥയിലുള്ള കാംബ് ഷെഡ് പൊളിച്ചുമാറ്റി ഷോപ്പിംഗ് കോംപ്ലക്‌സ് ഓഫീസ് സമുച്ചയം പണി കഴിപ്പിക്കുക, നിലവിലുള്ള ദേവസ്വം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക, പ്രവര്‍ത്തനരഹിതമായിരിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കുക, ഊട്ടുപുരയുടെ വടക്കുഭാഗത്തെ അകത്തളം ശുചീകരിച്ച് അറ്റകുറ്റപണികള്‍ നടത്തുക, അടിയന്തിര ഘട്ടങ്ങളില്‍ ഭക്തജനങ്ങളെ ക്ഷേത്ര മതിക്കെട്ടിനുള്ളില്‍ നിന്നും മതിലുനു പുറത്തേയ്ക്ക് ഒഴിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തക്കരീതിയില്‍ കലാമണ്ഡപത്തിന്റെ പുറകിലായി ആനവാതില്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.